കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം: മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 2 മരണം


കാനഡ: കാനഡയില്‍ വിമാനാപകടത്തില്‍ രണ്ട് മരണം. ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മലയാളി വിദ്യാർത്ഥിയും ഉള്‍പ്പെടുന്നു.
കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന വിവരമാണ് പുറത്തുവരുന്നത്. മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post