കാസർകോട്: കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരും എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത് 272 ലിറ്ററിലധികം കർണാടക മദ്യം.ആരിക്കാടിയില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറില്‍ കടത്തിക്കൊണ് വന്ന കർണാടക മദ്യം പിടിച്ചെടുത്ത്. ഇതിന് പിന്നാലെ വാഹനം ഓടിച്ചിരുന്നയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പ്രതിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല,
വാഹനപരിശോധനയ്ക്കിടെ ആരിക്കാടിയില്‍ വെച്ച് ഉദ്യോഗസ്ഥർ ആള്‍ട്ടോ കാറിന് കൈകാണിച്ചെങ്കിലും അത് നിർത്താതെ മുൻപോട്ട് പോകുകയായിരുന്നു. തുടർന്ന് കാറിനെ പിന്തുടര്‍ന്ന് പോയ ഉദ്യോഗസ്ഥർ ചൗക്കിയില്‍ വച്ച് സാഹസികമായി വാഹനം തടഞ്ഞുവയ്ക്കുകയായിരുന്നു. അതിനിടെ ഡ്രൈവര്‍ ഓടിപ്പോയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. കേസ് രേഖകളും തൊണ്ടി സാധനങ്ങളും വാഹനവും സഹിതം തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) പ്രമോദ് കുമാർ വി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കാസർകോട് എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റ് ആന്‍റി നർക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും കാസർകോട് എക്സൈസ് സർക്കിള്‍ ഓഫീസും ചേർന്നാണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുധീന്ദ്രൻ.എം.വി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ പ്രജിത്ത് കെ ആർ, ജിതേന്ദ്രൻ കെ, സിവില്‍ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, അതുല്‍ ടി വി, സോനു സെബാസ്റ്റ്യൻ, സിജിൻ സി, വനിത സിവില്‍ എക്സൈസ് ഓഫീസർ റീന വി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ സത്യൻ കെ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Post a Comment