തൃശൂർ :തൃശൂർ വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെൻട്രല്‍ പൊലീസിന്റെ പിടിയിലായത്. വ്യവസായിയില്‍ നിന്ന് പണം വാങ്ങി മടങ്ങവേയാണ് ഇരുവരും പിടിയിലായത്.വ്യവസായിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ 20 കോടിയുടെ ചെക്കും ഇവരില്‍ നിന്ന് കണ്ടെത്തി.വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. വിദേശത്തടക്കം വ്യവസായമുള്ള കൊച്ചി സ്വദേശിയില്‍ നിന്ന് 30 കോടി രൂപയാണ് ദമ്ബതികള്‍ ആവശ്യപ്പെട്ടത്.
ആദ്യം അൻപതിനായിരം വ്യവസായി നല്‍കിയെങ്കിലും പറഞ്ഞ തുക അഞ്ച് ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ദമ്ബതികള്‍ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
Post a Comment