നെടുമങ്ങാട് ഷോക്കേറ്റ് 19കാരന് ദാരുണാന്ത്യം; അപകടം പൊട്ടിവീണ ഇലക്‌ട്രിക് ലൈനില്‍ നിന്നും ഷോക്കേറ്റ്


നെടുമങ്ങാട് - പനയമുട്ടത്ത് പത്തൊൻപതുകാരൻ ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. കാറ്ററിംഗിന് പോയി തിരികെ സ്കൂട്ടറില്‍ വരുകയായിരുന്നു അക്ഷയ്.കനത്ത മഴയില്‍ മരം റോഡില്‍ വീണ് കിടക്കുന്നുണ്ടായിരുന്നു. അതില്‍ ഇലക്‌ട്രിക് പോസ്റ്റ് വീണ് കിടപ്പുണ്ടായിരുന്നു. അതില്‍ നിന്നും ഷോക്കേറ്റാണ് അക്ഷയ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം.
3 പേർ സ്കൂട്ടറില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. അക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റില്‍ തട്ടി എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post