സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ മൂലമെന്ന് സ്ഥിരീകരണം

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധിച്ച്‌ ഒരു മരണം സ്ഥിതീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയാണ് മരണപ്പെട്ടത്.
മരണശേഷമാണ് ഇവർക്ക് നിപ സ്ഥിരീകരിച്ചത്.
കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം . പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നല്‍കി. സംസ്ഥാനത്ത് സമ്ബർക്ക പട്ടികയില്‍ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച മരിച്ച 18കാരിയുടെ സാമ്ബിള്‍ പൊസിറ്റീവാണ്. പ്രാഥമിക പരിശോധന ഫലം പൊസിറ്റീവായതോടെ സാമ്ബിള്‍, പൂനെയിലേക്ക് അയക്കുകയായിരുന്നു. യുവതിയെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ ഉള്‍പ്പെടെ മൂന്ന് ജീവനക്കാർ വീട്ടില്‍ നിരീക്ഷണത്തിലാണ്.കഴിഞ്ഞമാസം 28നാണ് അതീവഗുരുതരാവസ്ഥയില്‍ 18കാരിയെ കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിച്ചത്.നിപ ബാധിച്ച്‌ ചികിത്സയിലുള്ള പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. കുടുംബാംഗങ്ങളെ അടക്കം ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post