സെൻസര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു; ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് മാറ്റി


തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റി.സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് റിലീസ് മാറ്റിയത്.

സിനിമയുടെ പേര് മാറ്റാൻ സെൻസർബോർഡ് ആവശ്യപ്പെട്ടെന്നാണ് സൂചന. ജൂണ്‍ 27 നാണു സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്.

പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ 'ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ജൂണ്‍ 27ന് ആഗോള റിലീസായി തിയേറ്ററുകളില്‍ എത്തുന്നുവെന്ന് നിർമാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post