കൊച്ചി: കളമശ്ശേരിയില്‍ യുവാവിന്‌റെ നഗ്നചിത്രം കാണിച്ച് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. സംഭവത്തില്‍ യുവതിയടക്കം മൂന്ന് പേരെ പോലീസ് പിടികൂടി.പാലക്കാട് സ്വദേശി ഗ്രീഷ്മ, പത്തനംതിട്ട സ്വദേശി അനു ജോര്‍ജ്, മലപ്പുറം സ്വദേശി അബിന്‍ മാത്യു എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തില്‍ നിന്ന് യുവാവിന്റെ ചിത്രം എടുത്ത് മോർഫ് ചെയ്ത് നഗ്നനാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.
കളമശ്ശേരി സ്വദേശിയായ യുവാവിനെ നഗ്നചിത്രം കാണിച്ച് പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ബന്ധുക്കള്‍ക്കും കൂട്ടുകാർക്കും ചിത്രം അയച്ച് കൊടുക്കുംമെന്നും പറഞ്ഞു. തുടർന്ന് സംഭവം വീട്ടില്‍ പറഞ്ഞതോടെയാണ് പോലീസിനെ വിവരം അറിയിക്കാൻ തീരുമാനിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമാനമായി തട്ടിപ്പ് നടത്തിയതിന് പ്രതികളുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
Post a Comment