ടെല്‍ അവീവ്: ഇസ്രയേലിന് നേരെ വീണ്ടും മിസൈലാക്രണം നടത്തി ഇറാൻ. ടെല്‍ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കിയാണ് ഇറാന്‍റെ ആക്രമണമുണ്ടായത്.
തുറമുഖ നഗരമായ ഹൈഫയില്‍ ഇറാന്‍റെ മിസൈല്‍ പതിച്ചതായി റിപ്പോർട്ടുകള്‍ വരുന്നു
തെക്കൻ ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായെന്ന് ഐഡിഎഫ് അറിയിച്ചു. അതേസമയം ഇസ്രയേലില്‍ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാന്‍റെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേല്‍ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
അതിനിടെ ടെഹ്റാന്‍റെ വ്യോമാതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി മിസൈലുകള്‍ വിക്ഷേപിച്ചാല്‍ ടെഹ്റാൻ കത്തുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പെ് നല്‍കിയിരിക്കുന്നതെന്ന് അന്താകരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇസ്രയേലിന്‍റെ അവകാശവാദത്തോട് ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല.
Post a Comment