പഞ്ചായത്ത് ഫണ്ട് ചിലവിട്ട് നിര്‍മ്മിച്ച ഫെൻസിംഗിൻ്റെ അറ്റകുറ്റ പണികളില്‍ വനം വകുപ്പിന് ബാധ്യതയില്ലന്ന് കണ്ണൂര്‍ ഡി.എഫ്.ഒ


ആലക്കോട് : ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡില്‍ ഉള്‍പ്പെട്ട മഞ്ഞപ്പുല്ല് - പൈതല്‍ക്കുണ്ട് ഭാഗത്തെ വനാതിർത്തിയില്‍ കൂടി 2023- 24 വർഷത്തില്‍ നിർമ്മിച്ച 1.5 കിലോമീറ്റർ നീളത്തിലുള്ള സോളാർ തൂക്കുവേലിയുടെ നിർമ്മാണ ഭരണാനുമതിയും, ചെലവുകളും, സംരക്ഷണവും പൂർണ്ണമായും ആലക്കോട് പഞ്ചായത്തില്‍ നിക്ഷിപ്തമാണ്.
ഈ ഭാഗത്തെ ഫെൻസിംഗിൻ്റെ അറ്റകുറ്റ പണികളില്‍ വനം വകുപ്പിന് യാതൊരു ബാധ്യതയും ഇല്ല. ഫെൻസിംഗിൻ്റെ സിസ്റ്റം സ്ഥാപിച്ചിട്ടുള്ളത് വനമേഖല കടന്നുള്ള സ്വകാര്യ വ്യക്തിയുടെ കൈവശ സ്ഥലത്താണന്നും, ആയതിൻ്റെ അറ്റകുറ്റ പണികള്‍ക്കും, സംരക്ഷണ പ്രവർത്തനങ്ങള്‍ക്കുമായി ഈ സ്ഥലത്തേക്ക് കടന്നുപോകുന്നതിന് യാതൊരു തടസ്സവും വനം വകുപ്പിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലന്നും കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് ശശിധരൻ അറിയിച്ചു. ഫെൻസിംഗ് അറ്റകുറ്റ പണികള്‍ക്കോ സംരക്ഷണത്തിനോ വേണ്ടി സ്ഥലത്തേക്ക് പോകണമെന്നാവശ്യപ്പെട്ട് നാളിതുവരെ ആരും തന്നെ ഇക്കോ ടൂറിസം കൗണ്ടറില്‍ വന്നിട്ടില്ലന്നും, കാപ്പിമല വികസന സമിതി പ്രവർത്തകരുമായി തളിപ്പറമ്ബ റേഞ്ച് ഫോറെസ്റ് ഓഫീസർ ഫോണില്‍ ബന്ധപ്പെട്ടതില്‍ അവർക്ക് ആവശ്യമായ വിവരങ്ങള്‍ വകുപ്പിൻ്റെ ഭാഗത്തു നിന്ന് നല്‍കിയിട്ടുണ്ടന്നും വനം അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post