ഖത്തറിനു നേരെ മിസൈല്‍ ആക്രമണം. അമേരിക്കയുടെ ഖത്തർ എയർബേസ് ലക്ഷ്യം വച്ച് നടത്തിയ ആക്രമണം ഖത്തർ പ്രതിരേധിച്ചതായി റിപ്പോർട്ട്.
ഇന്ത്യൻ സമയം 10.05 ഓടെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയില്‍ സംഘർഷം കനത്തതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖത്തർ വ്യോമപാത താത്കാലികമായി അടച്ചു.താത്കാലികമായാണ് വ്യോമപാത ഖത്തർ അടച്ചിരിക്കുന്നത്. ഇതോടെ ഖത്തറിലേക്കുള്ള വ്യോമഗതാഗതം പൂർണമായും പ്രവർത്തന രഹിതമാകും.
ഖത്തറിലെ പൗരൻമാർക്കും ഇവിടെ എത്തുന്ന സഞ്ചാരികളുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് ഖത്തർ കടന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് അമേരിക്ക നടത്തിയ ആക്രമണത്തിനു പിന്നാലെ സംഘർഷം ശക്തമായിരുന്നു. അതിനാല്‍ കൂടുതല്‍ മുൻ കരുതലിന്റെ ഭാഗമായിട്ടാണ് ഖത്തർ വ്യോമപാത അടച്ചിട്ടത്.
എന്നാല്‍ ഖത്തറിന്റെ അടിയന്തിര നടപടിയില്‍ ദുരിതത്തിലായിരിക്കുന്നത് പ്രവാസികളുള്‍പ്പെടെയുള്ളവരാണ്.
നിലവില്‍ അവധി ആഘോഷിക്കുന്നതിനായി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചവരും, തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടവരും ഉള്‍പ്പെടെ നിരവധി പേർക്ക് നടപടി തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
ഖത്തറിലുള്ള മറ്റ് രാജ്യങ്ങളുടെ എംബസികള്‍ അവരുടെ പൗരൻമാർക്ക് നല്‍കിയ നിർദ്ദേശങ്ങളുടെ ചുവടുപിടിച്ചാണ് ഖത്തർ അധികൃതർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നുവേണം വിലയിരുത്താൻ.
Post a Comment