ട്രെയിന്‍ അറിയിപ്പുകള്‍ക്ക് സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കല്ലേ, പണി പാളും; മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ


ട്രെയിനുകളുടെ സമയം കൃത്യമായി അറിയാന്‍ സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ പുറപ്പെടുന്ന സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി ഔദ്യോഗിക ആപ്പായ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം പിന്തുടരണമെന്നും റെയില്‍വേ അറിയിച്ചു

ട്രെയിന്‍ സമയം, റദ്ദാക്കിയ ട്രെയിന്‍, വഴിതിരിച്ചുവിട്ട ട്രെയിന്‍ എന്നിവ വ്യക്തമായി സ്വകാര്യ ആപ്പില്‍ ലഭ്യമാകാത്തതുകൊണ്ടാണ് ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് റെയില്‍വേ നിര്‍ദേശിച്ചിരിക്കുന്നത്. വേര്‍ ഈസ് മൈ ട്രെയിന്‍, ഇക്‌സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് പൊതുവായി യാത്രക്കാര്‍ ഉപയോഗിക്കാറുള്ളത്.

ഇത് പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കാറുള്ളത്. അതുകൊണ്ട് ആപ്പുകളില്‍ ട്രെയിന്‍ സമയം മാറുന്നതും ഗതാഗത തടസ്സം നേരിടുന്നതും അറിയാറില്ല. മഴക്കാലമായതോടെ റെയില്‍പാളത്തില്‍ മരം വീണും വെള്ളം കയറിയും ട്രെയിന്‍ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. അതിനാലാണ് വീണ്ടും മുന്നറിയിപ്പുമായി റെയില്‍വേ എത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post