അപകടകാരണം ലോറി ട്രാക്ക് മാറിയത്; ചാക്കോ ഇരുന്നത് മുൻസീറ്റില്‍, ഷൈനിന്‍റെ കൈക്ക് പൊട്ടല്‍

കൊച്ചി: നടൻ ഷൈൻ‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.‍മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയപ്പോള്‍ കാർ പിന്നിലിടിക്കുകയായിരുന്നെന്ന് ഷൈനിന്‍റെ സഹായി അനീഷ് മാധ്യമങ്ങളോടു പറഞ്ഞു.

ഷൈനിന്‍റെ പിതാവ് ചാക്കോ കാറിന്‍റെ മുൻസീറ്റിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് അദ്ദേഹത്തിന്‍റെ മരണകാരണമെന്നാണ് വിവരം. ധർമപുരി ഗവ. മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഷൈനിന്‍റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. താരത്തെ ശസ്തക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്‍റെ അമ്മയുടെ ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. സഹോദരനും സഹായിക്കും കൈക്കാണ് പരിക്ക്.

ഇന്ന് പുലര്‍ച്ചെ സേലം-ബംഗളൂരു ദേശീയപാതയില്‍ ധർമപുരിക്ക് അടുത്ത് പാലക്കോട് പ്രദേശത്തെ പറയൂരിലാണ് ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഷൈനിന്‍റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുമ്ബോഴായിരുന്നു അപകടമെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തോടെയാണ് എറണാകുളത്ത് നിന്നും ഇവര്‍ യാത്ര തിരിച്ചത്.

Post a Comment

Previous Post Next Post