കണ്ണൂരില്‍ വിദ്യാര്‍ഥിയെ തിരയില്‍പെട്ട് കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി


കണ്ണൂർ: എടക്കാട് ഏഴരക്കടപ്പുറത്ത് തിരയില്‍പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫ്(18) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് 6.45നാണ് അപകടം. ഫർഹാനും സുഹൃത്തും കടലിലെ പാറയില്‍ ഇരിക്കുമ്ബോള്‍ തിരയില്‍പെട്ട് കടലില്‍ വീണു. കൂട്ടുകാരൻ നീന്തി രക്ഷപ്പെട്ടെങ്കിലും ഫർഹാനെ കാണാതാവുകയായിരുന്നു.

രാത്രി വൈകിയും തെരച്ചില്‍ തുടർന്നെങ്കിലും കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post