'അധ്യാപകര്‍ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം, 'കൂടെയുണ്ട് കരുത്തേകാൻ' എന്ന പദ്ധതിയിലൂടെ ഇതിന് സാധിക്കും'; വി ശിവൻകുട്ടി


തിരുവനന്തപുരം : കുട്ടികള്‍ക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ഒരുമിച്ച്‌ നില്‍ക്കണം. 'കൂടെയുണ്ട് കരുത്തേകാൻ' എന്ന പദ്ധതിയിലൂടെ ഇതിന് പ്രാപ്തരാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു .
പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഈ വർഷം ചരിത്രത്തില്‍ ആദ്യമായി 3,15,986 വിദ്യാർത്ഥികള്‍ ക്ലാസ് മുറികളിലെത്തി, ഇത് പുതിയ റെക്കോർഡാണ്. പാഠപുസ്തകങ്ങള്‍ അടുത്ത അധ്യായനവർഷത്തില്‍ പരിഷ്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രത്യേകിച്ച്‌ 11, 12 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.ബാക്കിയുള്ള അലോട്ട്മെൻറ് നടപടികള്‍ എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post