ദേശീയപാതകളില്‍ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കില്ല; വ്യാജ വാര്‍ത്തകള്‍ തള്ളി നിതിൻ ഗഡ്‍കരി

ഡല്‍ഹി: രാജ്യത്തെ ദേശീയപാതകളില്‍ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ടോള്‍ നികുതി ഈടാക്കുമെന്ന വ്യാജ വാർത്തകള്‍ തള്ളി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി.ഹൈവേയില്‍ മോട്ടോർ സൈക്കിളുകളിലും സ്‍കൂട്ടറുകളിലും സഞ്ചരിക്കുന്നവരില്‍ നിന്ന് ടോള്‍ നികുതി ഈടാക്കില്ലെന്ന് ഗഡ്‍കരി വ്യക്തമാക്കി.

അടുത്തിടെ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ടോള്‍ നികുതി ഈടാക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. അതിനുപിന്നാലെയാണ് ഗഡ്‍കരി വിശദീകരണം നല്‍കുകയും റിപ്പോർട്ടുകളെ വെറും കിംവദന്തി എന്ന് വിളിക്കുകയും ചെയ്തത്.

ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച്‌ ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകള്‍ പ്രചരിപ്പിക്കുന്നു എന്നും അത്തരമൊരു തീരുമാനമൊന്നും നിർദ്ദേശിച്ചിട്ടില്ല എന്നും നിതിൻ ഗഡ്‍കരി എക്‌സില്‍ കുറിച്ചു. ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ പൂർണമായും ഒഴിവാക്കുന്നത് തുടരുമെന്നും സത്യം അറിയാതെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകള്‍ പ്രചരിപ്പിക്കുന്നതിനെ അപലപിക്കുന്നുവെന്നും കേന്ദ്രമന്ത്രി കുറിച്ചു.

Post a Comment

Previous Post Next Post