കണ്ണൂരില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു

കണ്ണൂര്‍ | സന്ധ്യാനേരത്ത് വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു. കണ്ണൂര്‍ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്.വൈകിട്ട് ആറുമണിയോടെ ബാരാപോള്‍ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്.
ഭര്‍ത്താവ് സത്യനും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സുരിജക്ക് ആനയുടെ ചവിട്ടില്‍ വാരിയെല്ലിനാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post