വിജയാഘോഷത്തിനിടെ ദുരന്തം; ആര്‍സിബിക്കും കെസിഎയ്ക്കുമെതിരെ കേസെടുത്തു

ബംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് കേസ്‌എടുത്തു.റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ എന്ന ഇവന്‍റ് മാനേജ്‌മെന്‍റ് കമ്ബനിക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗളൂരു കബ്ബന്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ സംഘാടകര്‍ക്കും നടത്തിപ്പുകാര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു തുടങ്ങിയവര്‍ക്ക് നോട്ടീസയക്കുമെന്ന് ദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച ജില്ലാ മജിസ്‌ട്രേറ്റ് ജി.ജഗദീഷ അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ജില്ലാ മജിസ്‌ട്രേറ്റ് സ്‌റ്റേഡയത്തിലും തിക്കും തിരക്കുമുണ്ടായ കവാടങ്ങളിലും പരിശോധന നടത്തി.

Post a Comment

Previous Post Next Post