കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു; ദാരുണാന്ത്യം മകളുടെ വിവാഹത്തലേന്ന്


മലപ്പുറം: കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മലപ്പുറം താനാളൂര്‍ മഹല്ല് ജുമാ മസ്ജിദിന് സമീപം സൈനബ (44)യാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട്‌ ചായക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു മരണം. ശനിയാഴ്ചയായിരുന്നു സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരുന്നത്.സൈനബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ വെള്ളിയാഴ്ച നിക്കാഹ് മാത്രമായി നടത്തി മറ്റു ചടങ്ങുകള്‍ മാറ്റിയിരുന്നു. പരേതരായ നമ്ബിപറമ്ബില്‍ കുഞ്ഞിമുഹമ്മദ്‌ ഹാജിയുടെയും ഉണ്ണീമയുടെയും മകളാണ്. ഭര്‍ത്താവ്: എടവണ്ണ ഒതായി സ്വദേശി ചെമ്ബന്‍ ഇസ്ഹാഖ്. മരുമകൻ: സല്‍മാൻ തൊട്ടിയില്‍ (താനാളൂർ).

Post a Comment

Previous Post Next Post