കാല്‍സ്യം കാര്‍ബൈഡ് മുതല്‍ തേങ്ങയും കശുവണ്ടിയും വരെ, കൊച്ചിയില്‍ മുങ്ങിയ കപ്പലില്‍ ഉള്ളത് ഇതൊക്കെയാണ്; സര്‍ക്കാര്‍ പട്ടികയില്‍ ഉള്ളത്



തിരുവനന്തപുരം: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്‌സി എല്‍സ 3-യിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്നത് കാല്‍സ്യം കാര്‍ബൈഡ് മുതല്‍ തേങ്ങവരെയെന്ന് റിപ്പോര്‍ട്ട്.643 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ പറയുമ്ബോള്‍ 640 കണ്ടെയ്‌നറുകളിലെ വിവരങ്ങളാണ് കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളത്. കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറില്‍ കാല്‍സ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേർന്നാല്‍ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകമായി മാറും. ഇത് വെള്ളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്ബോഴുണ്ടാകുന്ന അസെറ്റിലീന്‍ വാതകം മനുഷ്യശരീരത്തിന് ഹാനികരമാണ്. ഇവയില്‍ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്നറുകള്‍ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്.
ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്നറില്‍ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറില്‍ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറില്‍ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കാല്‍സ്യം കാര്‍ബൈഡുള്ള 13 കണ്ടെയ്‌നറുകളില്‍ ഏഴെണ്ണമാണ് കടലില്‍ വീണത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെയാണുള്ളത്. കസ്റ്റംസിന് കൈമാറിയ പട്ടികയില്‍ നാലു കണ്ടെയ്നറുകളില്‍ ക്യാഷ് (പണം) ആണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 71 കണ്ടെയ്‌നറുകള്‍ കാലിയാണ്. 46 എണ്ണത്തില്‍ തേങ്ങയും കശുവണ്ടിയുമുണ്ട്. 87 കണ്ടെയ്‌നറുകളില്‍ തടിയും 60 കണ്ടെയ്‌നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളുമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 39 കണ്ടെയ്‌നറുകളില്‍ വസ്ത്രനിര്‍മാണത്തിനുള്ള പഞ്ഞിയാണുള്ളതെന്നും റിപ്പോർട്ടില്‍ പറയുന്നു. കാല്‍സ്യം കാർബൈഡും പോളിമർ അസംസ്കൃത വസ്തുക്കളും മാത്രമാണ് അപകടകാരികളായി കണ്ടെയ്നറിലുള്ളത്.

Post a Comment

Previous Post Next Post