സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ വൻ വർധനവ്. നിലവില്‍ വില നാനൂറ് രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്. ഇതോടെ ഹോട്ടല്‍, കേറ്ററിംഗ്, ചെറുക്കിടപലഹാരക്കച്ചവടങ്ങള് എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണ്.എണ്ണ വില കുതിക്കുന്നതോടെ ഭക്ഷ്യ സാധനങ്ങളുടെ വില കൂട്ടാതെ പിടിച്ച് നില്ക്കാൻ കഴിയില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ ആറ് മാസം കൊണ്ടാണ് വിലയില്‍ ഇത്രയധികം വർധനവുണ്ടായത്. ആറ് മാസം മുൻപ് വെളിച്ചെണ്ണയുടെ വില 160 രൂപയായിരുന്നു.
തേങ്ങയുടെ വിലയും വൻതോതില്‍ വർധിക്കുകയാണ്. ഓണം കൂടി അടുത്തതോടെ വില 500 കടക്കുമോയെന്ന ആശങ്കയിലാണ് കച്ചവടക്കാർ.
Post a Comment