കേരളത്തില്‍ വീണ്ടും കൊവിഡ് മരണം! 24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ് കേസുകള്‍


തിരുവനന്തപുരം :കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍.
24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ കൊവിഡ് ബാധിച്ച്‌ ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ 64 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

24 മണിക്കൂറിനിടെ 131 പേർക്ക് രോഗമുക്തി പ്രാപിച്ചു. 363 പേർക്ക് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 8 മണി വരെയുള്ള കണക്കാണിത്.കഴിഞ്ഞ ദിവസവും കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന 59 കാരൻ മരിച്ചിരുന്നു.
രാജ്യത്താകെ 3758 പേർ കൊവിഡ് ബാധിച്ച്‌ ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകളാണ് കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്‌ട്രയിലും ഏഴ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത് കേരളത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post