വടകരയില്‍ വൻ മദ്യവേട്ട; ലോറിയില്‍ കടത്തുകയായിരുന്ന 200 ലിറ്റര്‍ മാഹി മദ്യം പിടികൂടി


വടകര :  വടകരയില്‍ വൻ മാഹി മദ്യ വേട്ട. തമിഴ്‌നാട് റെജിസ്ട്രേഷൻ ലോറിയില്‍ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി .തിരുപ്പൂർ കാങ്കയം സ്വദേശിയായ ലോറി ഡ്രൈവർ ശങ്കറാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്ന മദ്യം ലോറിയുടെ പിൻഭാഗത്ത് 23 കേസുകളിലാക്കി സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു. 276 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്.
വടകര ദേശീയപാതയില്‍ ലിങ്ക്‌റോഡിനോട് ചേർന്നാണ് വാഹനം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കണ്ണൂരില്‍ ചേന ഇറക്കി ശേഷം തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് ഇയാള്‍ മാഹിയില്‍ നിന്നും മദ്യം വാങ്ങിയത്.

Post a Comment

Previous Post Next Post