കണ്ണൂർ : കണ്ണൂർ ജില്ലയില്‍ പടക്കം, സ്ഫോടക വസ്തു, ഡ്രോണ്‍ നിരോധനം പിൻവലിച്ചു. പടക്കങ്ങളും സ്ഫോടക വസ്തുക്കളും വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തില്‍ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ ഉത്തരവിട്ടു.ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതല്‍ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.
കണ്ണൂരില്‍ പടക്കം, സ്ഫോടക വസ്തു, ഡ്രോണ്‍ നിരോധനം പിൻവലിച്ചു
Alakode News
0
Post a Comment