ദേശീയപാതയില്‍ അരൂർ ക്ഷേത്രം കവലയില്‍ സ്കൂട്ടറില്‍ ട്രെയിലർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭർത്താവുമൊത്ത് സ്കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ തച്ചാറ കന്നുകളങ്ങര വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തേർ (27) ആണ് മരിച്ചത്.ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അപകടം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ദേശീയപാതയില്‍ ഉയരപ്പാത നിർമാണം നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ട്രെയിലർ ജോമോൻ ഓടിച്ച സ്കൂട്ടറില്‍ തട്ടിയതിനെ തുടർന്ന് പിൻ സീറ്റിലായിരുന്ന എസ്തേർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എസ്തേറിന് സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടമായി. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അരൂരില്‍ സ്കൂട്ടറില്‍ ട്രെയിലര്‍ ലോറിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം
Alakode News
0
Post a Comment