ദില്ലി: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം സശ്രദ്ധം നിരീക്ഷിക്കുകയാണ് ഇന്ത്യ.സൈനിക പരിശീലനങ്ങളെക്കുറിച്ചോ അനുബന്ധ സുരക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഉള്ള കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ 8,000-ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം വന്നിരിക്കുന്നുവെന്ന് എക്‌സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ ബന്ധങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി വിവരങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കുന്ന ഐടി നിയമത്തിലെ സെക്ഷന്‍ പ്രകാരം പ്രതിദിനം ആയിരത്തോളം വിവരങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു എന്നത് തന്നെ വ്യാജവാര്‍ത്തകളുടെ വ്യാപ്തി വ്യക്തമാക്കുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു 25 മിസൈലുകള്‍, കാമികാസെ ഡ്രോണുകള്‍, പ്രിസിഷന്‍ ബോംബുകള്‍ എന്നിവ ഉള്‍പ്പെട്ട ഓപറേഷന്‍ സിന്ദൂര്‍. ബുധനാഴ്ച പുലര്‍ച്ചെ 1 മണിയോടെ ആരംഭിച്ചു, വളരെ നന്നായി ആസൂത്രണം ചെയ്തതിനാല്‍ വെറും 25 മിനിറ്റിനുള്ളില്‍ അത് അവസാനിച്ചു.
Post a Comment