വളരെ വേദന നൽകുന്ന വാർത്തയാണ് മലപ്പുറത്തുനിന്ന് വരുന്നത്. അരീക്കോട് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃ സഹോദരിയുടെ വീട്ടിൽ വിരുന്ന് വന്ന സഹിന്റെ ദേഹത്തേക്ക് അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ താനേ ഉരുണ്ട് വന്ന് കയറുകയായിരുന്നു.
നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി കുഞ്ഞിന് ദാരുണാന്ത്യം
Alakode News
0
Post a Comment