ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം; ബെയ്ലിൻ ദാസ് പിടിയില്‍

വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിൻ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷൻ കടവില്‍ നിന്നാണ് പിടികൂടിയത്.തുമ്ബ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറും. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം മാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. പ്രതി ഇന്ന് മുൻകൂർ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നു.
ജൂനിയർ അഭിഭാഷക ശ്യാമിലി ക്രൂര മർദനത്തിനാണ് ഇരയായത്. സംഭവത്തിന് പിന്നാലെ ബെയ്ലിൻ ദാസ് ഒളിവില്‍ പോയിരുന്നു. ശ്യാമിലിയെ മുഖത്തടിച്ച്‌ നിലത്തുവീഴ്ത്തി, എഴുന്നേല്‍ക്കാൻ ശ്രമിച്ചപ്പോള്‍ വീണ്ടും മുഖത്തടിച്ചതായും എഫ്‌ഐആർ. ഓഫീസിലെ ആഭ്യന്തര പ്രശ്നവുമായി ബന്ധപ്പെട്ട് സീനിയർ അഭിഭാഷകനെ കാണാൻ കാബിനില്‍ എത്തിയപ്പോഴാണ് മുഖത്തടിച്ചത്. അടിയില്‍ നിലത്ത് വീണെങ്കിലും ഏഴുന്നേല്‍പ്പിച്ച്‌ വീണ്ടും പൊതിരെ തല്ലിയതോടെ താൻ തലകറങ്ങി വീഴുകയായിരുന്നെന്ന് ശ്യാമിലി പറഞ്ഞു.

Post a Comment

Previous Post Next Post