മലപ്പുറത്ത് നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ യുവതി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
ഇവരുടെ സമ്ബർക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി.40 പേർ കൂടി ഉള്‍പ്പെട്ടതോടെ സമ്ബർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 152 ആയി. ഇതില്‍ 62 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. വളാഞ്ചേരിയിലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്. 12 ദിവസത്തോളമായി രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്.
രണ്ട് തവണ ആന്റി ബോഡി നല്‍കിയിട്ടും നില മെച്ചപ്പെട്ടിട്ടില്ല. മലപ്പുറം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരും സമ്ബർക്ക പട്ടികയിലുണ്ട്. രോഗിയുമായി പ്രൈമറി കോണ്‍ടാക്‌ട് ഉള്ളവരില്‍ ചെറിയ ലക്ഷണങ്ങളുള്ള എട്ട് പേർ ചികിത്സയിലുണ്ട്.
Post a Comment