ടെൻ്റ് ദ്രവിച്ച മരത്തടികള്‍ കൊണ്ട് ഉണ്ടാക്കിയത്, കനത്ത മഴ ടെൻ്റ് തകര്‍ത്തു; റിസോര്‍ട്ട് ജീവനക്കാരെ ചോദ്യം ചെയ്യുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ ടെൻ്റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ റിസോർട്ട് ജീവനക്കാരെ ചോദ്യം ചെയ്ത് പൊലീസ്.ഒരു സുരക്ഷയും ഇല്ലാത്ത ടെൻ്റ് ആണ് തകർന്ന് വീണതെന്നാണ് വിവരം. എമറാള്‍ഡ് എന്ന റിസോർട്ടിലാണ് അപകടം ഉണ്ടായത്. ദ്രവിച്ച മരത്തടികള്‍ കൊണ്ട് ഉണ്ടാക്കിയ ടെൻ്റിലുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്.
16 അംഗ സംഘമാണ് റിസോർട്ടില്‍ എത്തിയത് റിസോർട്ട് മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥലത്ത് പെയ്ത കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. മഴയിലാണ് ടെൻ്റ് തകർന്ന് വീണതെന്നും ടെൻ്റില്‍ ആവശ്യത്തിന് സുരക്ഷ ഉണ്ടായിരുന്നുവെന്നും റിസോർട്ട് മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് പെണ്‍കുട്ടികള്‍ ടെൻ്റില്‍ ഉണ്ടായിരുന്നു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റത് രക്ഷാപ്രവർത്തനത്തിനിടെയാണ്. ആവശ്യമായ അനുമതികള്‍ ഉണ്ടെന്നും മാനേജർ സ്വച്ഛന്ത് പറഞ്ഞു.
നിലമ്ബൂർ അകമ്ബാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടില്‍ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. സംഭവത്തില്‍ മൂന്നുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിൻ്റെ ടെൻ്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്. മരത്തടികള്‍ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അവധിക്കാലം ആയതിനാല്‍ നിരവധി പേരാണ് വയനാട്ടില്‍ എത്തുന്നത്. റിസോർട്ടിന് ലൈസൻസ് ഉള്‍പ്പെടെ ഉണ്ടോയെന്ന് പരിശോധിച്ച്‌ വരികയാണ്. പരിക്കേറ്റ മൂന്നുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post