ചെറുപുഴയിൽ കുഞ്ഞുങ്ങളെ പിതാവ് മര്‍ദ്ദിച്ച സംഭവം: 'മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്'; ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി


ചെറുപുഴയില്‍ കുഞ്ഞുങ്ങളെ പിതാവ് മർദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ സംബന്ധിച്ച വാർത്ത കണ്ടതായും സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി.ചെറുപുഴ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് അടക്കമുള്ളവ ചേർത്ത് കേസ്‌ എടുത്തിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post