കൊടുംഭീകരൻ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ അജ്ഞാതരുടെ ആക്രമണത്തിലാണ് സെയ്‌ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്.ലഷ്കർ ഭീകരനായ സെയ്ഫുള്ള ഖാലിദിന് ഇന്ത്യയില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ പങ്കുണ്ട്.
2001ല്‍ റാംപുർ സിആർപിഎഫ് ക്യാമ്ബിന് നേരെയുണ്ടായ ആക്രമണം, 2005ല്‍ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ ആക്രമണം, 2006ല്‍ നാഗ്പുരിലെ ആർഎസ്‌എസ് കേന്ദ്ര കാര്യാലയത്തിന് നേരെ നടന്നു. ആക്രമണം എന്നിവയ്ക്ക് പിന്നിലെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദ്.
നേപ്പാള്‍ കേന്ദ്രീകരിച്ചാണ് സെയ്ഫുള്ള ഖാലിദ് പ്രവർത്തിച്ചിരുന്നത്. പിന്നീട് പാകിസ്താനിലെ വിവിധ സ്ഥലങ്ങളില്‍ മാറിമാറി കഴിയുകയായിരുന്നു. ഈയടുത്താണ് സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലേക്ക് താമസം മാറിയത് എന്ന രഹസ്യാന്വേഷണ ഏജൻസികള്‍ക്ക് വിവരം ലഭിച്ചു.
വ്യാജപേരില്‍ നേപ്പാളില്‍ കഴിയവെയാണ് ഇയാള്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. വിനോദ് കുമാർ എന്ന പേരിലായിരുന്നു ഇയാള്‍ നേപ്പാളില്‍ കഴിഞ്ഞിരുന്നത്. അവിടെ നഗ്മ ബാനു എന്ന സ്ത്രീയെയും ഇയാള്‍ വിവാഹം കഴിച്ചിരുന്നു.
Post a Comment