മാട്ടൂലില്‍ ഭര്‍തൃമതിയായ യുവതി വീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹതയുണ്ടന്ന ആരോപണവുമായി ബന്ധുക്കള്‍


പഴയങ്ങാടി : മാട്ടൂലില്‍ ഭർതൃമതിയായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലപൊലിസ് അന്വേഷണമാരംഭിച്ചു.മാട്ടൂല്‍ മടക്കര ബദർ ജുമാമസ്ജിദിന് സമീപത്തെ ഭർതൃമതിയായ യുവതി ടി.എം വി ജുഹൈറ (27)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കുഴഞ്ഞു വിണതാണെന്ന് പറഞ്ഞ് ഭർത്താാവ് പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടർക്ക് മരണത്തില്‍ തോന്നിയ അസ്വാഭാവികതയെ തുടർന്ന് കണ്ണപുരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി മേല്‍ നടപടികളായ ഇൻക്വസ്റ്റ് നടത്തി മൃദദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മടക്കരയിലെ അബ്ദുള്‍ ജബാർ ഹാജിയുടെയും ടി എം വി റസിനയുടെയും ഏക മകളാണ് ജുഹൈറ. ഭർത്താവ്: പാപ്പിനിശേരി ഹൈസ്കൂളിന് സമീപത്തെ ഷാഹിർ. മക്കള്‍:ഹാറൂർ,ജന.

Post a Comment

Previous Post Next Post