ശ്രീനഗർ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ജമ്മുകശ്മീർ അഡീഷണല്‍ ഡിസ്ട്രിക് ഡെവലെപ്മെന്റ് കമീഷർ രാജ് കുമാർ താപ്പ പാകിസ്താൻ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു.
രജൗരി നഗരത്തെ ലക്ഷ്യമിട്ട് പാകിസ്താൻ തൊടുത്ത ഷെല്ലുകളിലൊന്ന് താപ്പയുടെ വീട്ടില്‍ പതിക്കുകയായിരുന്നു.രജൗരിയില്‍ നിന്ന് വിഷമകരമായ വാർത്തയാണ് വരുന്നത്. സർക്കാറിന് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനെ നമുക്ക് നഷ്ടമായിരിക്കുന്നു. കഴിഞ്ഞ ദിവസം ജമ്മുകശ്മീർ ഉപമുഖ്യമന്ത്രിക്കൊപ്പം അദ്ദേഹം യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയില്‍ പാക് ഷെല്ല് പതിക്കുകയും രാജ് കുമാർ താപ്പ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. മരണത്തില്‍ ദുഃഖവും ഞെട്ടലും രേഖപ്പെടുത്താൻ തനിക്ക് വാക്കുകളില്ല. കനത്ത നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഡ്രോണാക്രമണങ്ങള്‍ പാകിസ്താൻ ഇപ്പോഴും തുടരുകയാണ്. ഇതില്‍ ഭൂരിപക്ഷവും ഫലപ്രദമായി പ്രതിരോധിക്കാൻ സൈന്യത്തിന് കഴിയുന്നുണ്ട്.
Post a Comment