കനത്ത മഴ: കണ്ണൂര്‍ -മസ്കറ്റ് വിമാനം വഴിതിരിച്ചുവിട്ടു


മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു.തിങ്കളാഴ്ച വൈകുന്നേരം 5.10 ന് മസ്കറ്റില്‍ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വഴിതിരിച്ചുവിട്ടത്. കനത്ത മഴയെ തുടർന്ന് റണ്‍വേയില്‍ ലാൻഡിംഗ് സാധ്യമാകാതെ വന്നതോടെയാണ് തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായതോടെ രാത്രി 10 ഓടെയാണ് തിരികെ കണ്ണൂരിലെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം 5.40 ന് പുറപ്പെടേണ്ട കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴ മൂലം പുറപ്പെടാൻ വൈകി. 6.28 നാണ് വിമാനം പുറപ്പെട്ടത്.

Post a Comment

Previous Post Next Post