(ഫോട്ടോ വെട്ടേറ്റ മരിച്ച നിധീഷ് ബാബു)
ശ്രീകണ്ഠപുരം : പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ കസ്റ്റഡിയില്‍.രണ്ടാം പ്രതി രതീഷ് ആണ് പയ്യാവൂർ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഒന്നാം പ്രതി ബിജേഷിനായി പൊലീസിന്‍റെ വ്യാപക തിരച്ചില്‍ തുടരുകയാണ്.
ചൊവ്വാഴ്ച ഉച്ചക്കാണ് പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നത്. കാഞ്ഞിരക്കൊല്ലി ശശിപ്പാറ റോഡരികില്‍ ആമിനത്തോട്ടിലെ മടത്തേടത്ത് നിധീഷ് ബാബുവാണ് (38) വെട്ടേറ്റ് മരിച്ചത്. തടയാനെത്തിയ ഭാര്യയെയും വെട്ടിപ്പരിക്കേല്‍പിച്ചു. ഗുരുതര നിലയിലായ ഭാര്യ ശ്രുതി (28) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലപ്പണിക്കാരനായ നിധീഷ് വീടിനോട് ചേർന്ന ഷെഡില്‍ ഇരുമ്ബായുധങ്ങള്‍ നിർമിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘവുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പണിശാലയില്‍ നിർമിച്ചുവെച്ചിരുന്ന കത്തിയെടുത്ത് അക്രമി സംഘം നിധീഷിനെ പല തവണ വെട്ടുകയായിരുന്നു.
സംഭവം കണ്ട് ഭാര്യ നിലവിളിച്ച് ഓടിയെത്തി തടയാൻ ശ്രമിച്ചു. തുടർന്ന് ശ്രുതിയെയും ക്രൂരമായി വെട്ടി. നിധീഷ് തല്‍ക്ഷണം മരിച്ചു. സമീപവാസികള്‍ ഓടിയെത്തുമ്ബോഴേക്കും അക്രമി സംഘം പള്‍സർ ബൈക്കില്‍ രക്ഷപ്പെട്ടു. കൊലക്ക് പിന്നില്‍ സാമ്ബത്തികവും മറ്റ് ചില തർക്കങ്ങളുമാണെന്ന സൂചനയാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
Post a Comment