കാറിൻ്റെ അമിത വേഗം മൂന്ന് വയസുകാരിയുടെ ജീവനെടുത്തു; പയ്യാവൂരില്‍ നാടിനെ നടുക്കിയ അപകട മരണം


പയ്യാവൂർ: അമിതവേഗതകാരണം കാർ നിയന്ത്രണം വിട്ടതാണ് പയ്യാവൂർ ചമതച്ചാലില്‍ മൂന്നുവയസായ കുട്ടി നോറയുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലിസ് ' അമ്മയുടെ അമ്മ ഷിജിയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു കുട്ടി.പയ്യാവൂർ ചമതച്ചാല്‍ ഒറവക്കുഴിയില്‍ ഒ.എല്‍.അബ്രഹാം-ഷിജി ദമ്ബതികളുടെ മകള്‍ അനുവിന്റെയും കാസർഗോഡ് കള്ളാർ പറയാകോണത്ത് സോയി എന്നിവരുടെ ഏക മകളാണ് മരിച്ച നോറ.

നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്.അമ്മൂമ്മ ഷിജിക്കും അപകടത്തില്‍ പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. കാർ ഡ്രൈവർക്കെതിരെ പയ്യാവൂർ പൊലിസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post