കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ കത്തിനശിച്ചു. പാനൂരിനടുത്ത് മൊകേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം.
പാനൂർ ടൗണിലെ പത്രം ഏജൻ്റ് ചെണ്ടയാട് സ്വദേശി മൂസയുടെ കൈനറ്റിക് ഗ്രീൻ ഇലക്‌ട്രിക് സ്‌കൂട്ടറാണ് കത്തി നശിച്ചത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചുവെന്നാണ് മൂസ പറയുന്നത്. ഉച്ചത്തിലുള്ള സൗണ്ടും പുകയും ഉയർന്നതോടെ സ്‌കൂട്ടറില്‍ തീ പടരുകയായിരുന്നു. വണ്ടിയില്‍ നിന്ന് പുക ഉയരുന്നുവെന്ന് നാട്ടുകാരും പറഞ്ഞിരുന്നു.
ഇന്ന് രാവിലെ 9മണിയോടെ മൊകേരി പുതുമ മുക്കിന് സമീപം വെച്ച് പത്ര വിതരണം നടത്തുമ്ബോഴായിരുന്നു സംഭവം ഉണ്ടായതെന്ന് മൂസ പറയുന്നു. പുക വന്ന ഉടനെ പെട്ടെന്ന് വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങി മാറി നിന്നു. വണ്ടി പൂർണ്ണമായും കത്തിനശിച്ചു. പുക ഉയർന്നതോടെ വണ്ടിയില്‍ നിന്ന് വേഗം ഇറങ്ങിയതിനാലാണ് മൂസ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വണ്ടിയുടെ ടയർ ഉള്‍പ്പടെ പൂർണ്ണമായും കത്തിനശിച്ചു.
Post a Comment