തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്‍റ് ഇന്ന് വൈകുന്നേരം അഞ്ചിന് പ്രസിദ്ധീകരിക്കും.
പ്രോസ്പെക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്‍റിനായി പരിഗണിച്ചിട്ടുള്ളത്.
ഹയർസെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റില്‍ പ്രവേശിച്ച് അപേക്ഷകർക്ക് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌കുകളില്‍ നിന്നും തേടാം.
മോഡല്‍ റെസിഡൻഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിച്ചവരുടെയും ട്രയല്‍ അലോട്ടമെന്‍റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 28ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷകർക്ക് ട്രയല്‍ അലോട്ടമെന്‍റ് ലിസ്റ്റ് പരിശോധിക്കാം.
തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ കാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍, ഉള്‍പ്പെടുത്തലുകള്‍ എന്നിവ 28ന് വൈകുന്നേരം അഞ്ചിനുള്ളില്‍ നടത്തി ഫൈനല്‍ കണ്‍ഫർമേഷൻ ചെയ്യണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ടമെന്‍റ് റദ്ദാക്കപ്പെടും.
ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്മെന്‍റും പത്തിന് രണ്ടാം അലോട്ട്മെന്‍റും 16ന് മൂന്നാം അലോട്ട്മെന്‍റും നടക്കും. തുടർന്ന് 18ന് ക്ലാസുകള്‍ ആരംഭിക്കും. പിന്നീട് ലഭിക്കുന്ന അപേക്ഷകളനുസരിച്ച് സപ്ലിമെന്‍ററി അലോട്ട്മെന്‍റിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.
Post a Comment