കണ്ണൂര്‍: കണ്ണൂർ ചിറക്കലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി റാം ആണ് മരിച്ചത്.കീരിയാട്ടെ മൂന്നു നില കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. റാമിന്‍റെ പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയായി. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം എന്ന് പൊലീസ് പറഞ്ഞു. ഉയരത്തില്‍ നിന്ന് വീണ ആഘാതത്തില്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം.
ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍, ഒപ്പമുണ്ടായിരുന്നയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
Alakode News
0
Post a Comment