എട്ടാം ക്ലാസ് മുതല്‍ മരണത്തെ കാത്തിരിക്കുകയാണ്; കോട്ടയത്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ കുറിപ്പ്


കോട്ടയം പാലായില്‍ നഴ്‌സിംഗ് വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് ലഭിച്ചു.നെല്ലിയാനി കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ(18)യാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സില്‍ഫ തൂങ്ങിമരിച്ചത്
എട്ടാം ക്ലാസ് മുതല്‍ താൻ മരണത്തിനായി കാത്തിരിക്കുകയാണ്. എങ്ങനെയെങ്കിലും മരിക്കണം. മരണത്തെ പ്രണയിക്കണമെന്നുമാണ് കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. മുമ്ബ് രണ്ട് തവണ നടത്തിയ ആത്മഹത്യാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പില്‍ പറയുന്നു
പെണ്‍കുട്ടി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ഹൈദരബാദില്‍ ബി എസ് സി നഴ്‌സിംഗ് ഒന്നാം വർഷ വിദ്യാർഥിനിയാണ് സില്‍ഫ. ഈസ്റ്റർ അവധിക്ക് നാട്ടിലെത്തിയതാണ്.

Post a Comment

Previous Post Next Post