ആരുമില്ലാത്ത സമയം നോക്കി കടന്നു പിടിച്ചു; കണ്ണൂരില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്റീരിയര്‍ ചെയ്യാനെത്തിയ യുവാവ് അറസ്റ്റില്‍


കണ്ണൂർ: ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍.തയ്യില്‍ വെറ്റിലപ്പള്ളി വയല്‍ ടി.കെ.ഫവാസിനെയാണ് (43) സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മേല്‍നോട്ടത്തില്‍ കടലായിയില്‍ നിർമാണത്തിലിരിക്കുന്ന വീട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഇന്റീരിയർ വർക്ക് ചെയ്യാനെത്തിയ പ്രതി, ആരുമില്ലാത്ത സമയത്ത് തന്നെ കടന്നു പിടിച്ച്‌ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. ഇതേ തുടർന്നാണ് പൊലീസ് ഫവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post