യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ വൈകി ഓടുന്നു. മിക്ക ദീർഘദൂര ട്രെയിനുകളും വൈകി ഓടുന്നതായി റെയില്‍വേ അറിയിച്ചു.
ഇന്ന് 6.35 നു തിരുവനന്തപുരം നോർത്തില്‍ നിന്നും പുറപ്പെടേണ്ട ട്രെയിൻ (നമ്ബർ 12512) തിരുവനന്തപുരം നോർത്ത്-ഗോരഖ്പൂർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി.

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ്, തിരുവനന്തപുരം-നിലമ്ബൂർ രാജ്യ റാണി എക്സ് പ്രസും, തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ മൂന്ന് മണിക്കൂർ വൈകിയോടുന്നു.

തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് നാല് മണിക്കൂറാണ് വൈകിയോടുന്നത്. മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസ് പുറപ്പെട്ടത് ഒരു മണിക്കൂർ 10 മിനിറ്റ് വൈകിയാണ്. തിരുവനന്തപുരം നിലമ്ബൂർ റോഡ് രാജധാനി എക്സ്പ്രസ് മൂന്നു മണിക്കൂറിലധികം വൈകിയാണ് ഓടുന്നു.

Post a Comment

Previous Post Next Post