മലപ്പുറം: കനത്ത മഴയെ തുടർന്ന് നീലഗിരി ജില്ലയിലെ ഊട്ടി അടക്കമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ല കളക്ടർ അറിയിച്ചു. ഇതിനു പിന്നാലെ നിലമ്പൂർ-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരിയിലെ മറ്റുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ല കളക്ടർ വിആർ വിനോദ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കൂടാതെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Post a Comment