തുണി എളുപ്പത്തില്‍ ഉണക്കാം; മഴക്കാലത്ത് ചെയ്യാൻ പറ്റിയ കിടിലൻ സൂത്രം

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശക്തമായ മഴയാണ്. അതിനാല്‍ത്തന്നെ നനഞ്ഞ തുണി ഉണക്കാൻ പാടുപെടുന്ന നിരവധി പേരുണ്ട്.
ചെറിയൊരു വെയില്‍ കാണുമ്ബോള്‍ തുണി വിരിച്ചിടും. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍ത്തന്നെ മഴ പെയ്ത് തുണിയെല്ലാം നനയുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വീടിന് പുറത്ത് തുണി വിരിച്ചിടുകയെന്നത് നടക്കില്ല.
എന്നാല്‍ വളരെയെളുപ്പത്തില്‍ തുണി ഉണക്കാൻ ചില പൊടിക്കൈകളുണ്ട്. നല്ല കാറ്റും വെളിച്ചവും കിട്ടുന്നൊരു മുറിയില്‍ ഡ്രൈയിംഗ് റാക്കിലോ അയയിലോ തുണി വിരിക്കാം. എന്നാല്‍ വിരിക്കുന്നതിന് മുമ്ബ് നന്നായി പിഴിഞ്ഞ് പരമാവധി വെള്ളം കളയണം. വാഷിംഗ് മെഷീൻ ഉണ്ടെങ്കില്‍ അതില്‍ നിന്ന് തന്നെ വെള്ളം പരമാവധി കളയാൻ സാധിക്കും. എന്നിട്ടുവേണം ഉണക്കാനിടാൻ. ഇല്ലെങ്കില്‍ തറയിലൊക്കെ വെള്ളം വീണ്, വഴുതി വീഴാൻ സാദ്ധ്യതയുണ്ട്. ശേഷം ഹൈസ്പീഡില്‍ ഫാൻ ഇട്ടുകൊടുക്കാം. വളരെപ്പെട്ടെന്നുതന്നെ തുണി ഉണങ്ങിക്കിട്ടും. വലിയ മഴയില്ലെങ്കില്‍ ജനലുകള്‍ തുറന്നിടണം.

ഹെയർ ഡ്രയർ ഉപയോഗിച്ചും തുണി ഉണക്കാൻ സാധിക്കും. ഒന്നോ രണ്ടോ തുണിയേ ഉണക്കാനുള്ളൂവെങ്കില്‍ ഹെയർ ഡ്രയർ ഉപയോഗിച്ച്‌ ഉണക്കാം. പക്ഷേ വളരെ ശ്രദ്ധയോടെ വേണം ഇതുചെയ്യാൻ.

ചെറിയ വെയിലുണ്ടെങ്കില്‍ ഒരു കുടയെടുത്ത് കെട്ടിത്തൂക്കുക. ഇതിലേക്ക് അല്‍പം ഉണങ്ങിയ കുറച്ച്‌ വസ്ത്രങ്ങള്‍ ഇട്ടുകൊടുക്കാം. ഇങ്ങനെ ചെയ്യുമ്ബോള്‍ പെട്ടെന്ന് തുണി ഉണങ്ങിക്കിട്ടും.

Post a Comment

Previous Post Next Post