അപ്പർചീക്കാട് കാട്ടാന അക്രമത്തിൽ വ്യാപകനാശം;കാട്ടാന അക്രമം തുടർക്കഥ

ആലക്കോട്: കേരള കർണ്ണാടക അതിർത്തിയിലെ പുനരധിവാസ മേഖലയായ അപ്പർചീക്കാട് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പുനരധിവാസമേഖലയിൽ ജന ങ്ങൾ താമസിക്കുന്ന വീടുകളുടെ മുറ്റത്ത് വരെ കാട്ടാനക്കൂട്ടമെത്തിയത് പ്രദേശത്ത് ഏറെ ആശങ്കയുയർത്തി. അപ്പർചീക്കാട്ടെ കുറുവാട്ട് വീട്ടിൽ സുരേഷിൻ്റെ കൃഷിയിടത്തിലെ 400 ഓളം വാഴകൾ ആനക്കൂട്ടം ചവിട്ടിമെതിച്ച് നശിപ്പിച്ചു. വിളവെടുപ്പ് പാകമായത് ഉൾപ്പെടെയുള്ള വാഴകളാണ് നശിച്ചത്. ചന്തേര വീട്ടിൽ ഓമനയുടെ സ്ഥലത്തെ കൈയാലയും ആന തകർത്തു. ആനക്കൂട്ടത്തിൻ്റെ വിളയാട്ടം ഏറെ നേരം നീണ്ടുനിന്നതിനെത്തുടർന്ന് ഭയന്നുവിറച്ചാണ് ആളുകൾ രാത്രി തള്ളിനീക്കിയത്. വന്യമൃഗശല്യം തടയുന്നതിനായുള്ള തൂക്കു വേലിനിർമ്മാണം ഇവിടെ പൂർത്തിയായിവരികയാണെങ്കിലും നിർമ്മാണത്തിലെ അശാസ്ത്രീയതയെത്തുടർന്നാണ് അപ്പർചീക്കാട് മേഖലയിൽ കാട്ടാന അക്രമം തുടർക്കഥയായിരിക്കുന്നത്

Post a Comment

Previous Post Next Post