അമിത രക്തസ്രാവത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു, പിന്നാലെ അന്വേഷണം


കാസർകോട്: വെളളരിക്കുണ്ടില്‍ അമിതരക്തസ്രാവത്തെ തുടർന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം. ഇന്ന് രാവിലെയാണ് പ്ലസ് വണ്‍ വിദ്യാർത്ഥിനി മരിച്ചത്.പുലർച്ചയോടെ കുട്ടിയെ രക്തസ്രാവത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് കുട്ടിയ്ക്ക് രക്തസ്രാവമുണ്ടായത് എന്നതുള്‍പ്പെടെ പൊലീസ് അന്വേഷിച്ച്‌ വരികയാണ്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post