പാചക സിലിണ്ടറിന് ഇന്ന് മുതല്‍ വില കുറയും: പുതിക്കിയ നിരക്ക് ഇങ്ങനെ

ഡല്‍ഹി: ഇന്ന് മുതല്‍ പാചക വാതക സിലിണ്ടറുകളുടെ വില കുറയും. പുതുക്കിയ നിരക്ക് മെയ്യ് ഒന്ന് വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണ വിപണന കമ്ബനികള്‍ (ഒഎംസി) അറിയിച്ചു.
റിപ്പോർട്ടുകള്‍ അനുസരിച്ച്‌, 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില ഏകദേശം 17 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്.
സിലണ്ടറുകളുടെ വില കുറയുന്നത് റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആശ്വാസമാകും. ഏപ്രിലില്‍ വാണിജ്യ എല്‍പിജി 19 കിലോഗ്രാം സിലിണ്ടറിൻ്റെ നിരക്ക് 41 രൂപ കുറച്ചിരുന്നു. മാർച്ച്‌ ഒന്നിന് സിലിണ്ടറിന് ആറ് രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് തൊട്ടടുത്ത മാസം കുറവ് രേഖപ്പെടുത്തിയത്.
എന്നാല്‍, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ നിരക്കുകളില്‍ മാറ്റം വന്നിട്ടില്ല. എന്നാല്‍, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ നിരക്കുകളില്‍ മാറ്റം വന്നിട്ടില്ല. വാണിജ്യ എല്‍‌പി‌ജിക്ക് മുംബൈയില്‍ ഇപ്പോള്‍ 19 കിലോഗ്രാം സിലിണ്ടറിന് 1713.50 രൂപയും ഡല്‍ഹിയില്‍ 1762 രൂപയും കൊല്‍ക്കത്തയില്‍ 1,868.50 രൂപയും ചെന്നൈയില്‍ 1,921.50 രൂപയുമാണ് ഈടാക്കുന്നത്.

Post a Comment

Previous Post Next Post