ശക്തമായ കാറ്റിൽ നടുവിലും സമീപ പ്രദേശങ്ങളിലും വൻനാശം



നടുവിൽ:ശനിയാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ നടുവിൽ,ഉദയഗിരി പഞ്ചായത്തുകളിൽ വൻ കൃഷി നാശം.നടുവിൽ പഞ്ചായത്തിലെ ആട്ടുകുളം,താഴെ ഉത്തൂർ ഭാഗങ്ങളിൽ വീടുകളും കൃഷിയും വ്യാപകമായി നശിച്ചു. 
നടുവിൽ സെൻട്രലിൽ സി.എച്ച്. ആയിഷയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മരം വീണു തകർന്നു.സി.എച്ച്. അബ്ദുൽ മജീദിന്റെ വീടിനോട് ചേർന്ന ഷെഡ്,പി.മമ്മു,സി.എച്ച്. നസീമ, ഷറഫുദ്ദീൻ എന്നിവരുടെ വീടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. നിരവധി വൈദ്യുതിപോസ്റ്റുകളും തകർന്നു. ഈ പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു.
താഴെ ഉത്തൂരിൽ തെങ്ങും മറ്റു മരങ്ങളും മറിഞ്ഞുവീണ് കാഞ്ഞിരത്തെങ്കിൽ സജി,കവളമാക്കൽ സിബി, കവളമാക്കൽ ജോസഫ് എന്നിവരുടെ വീടുകൾ തകർന്നു. സി.പി.മധുസൂദനൻ,പുല്ലം കുന്നേൽ ജോസ്, പുളിയംപറമ്പിൽ മണി,കാഞ്ഞിരിത്തിങ്കൽ സജി,മണ്ണിപ്ലാക്കൽ ഡെയ്സി,ഖാദർ,മൊയ്തീൻ, ജനാർദനൻ എന്നിവരുടെ റബ്ബർ,തെങ്ങ്, കവുങ്ങ്,വാഴ കൃഷിയും നശിച്ചു

നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് ബേബി ഓടം പള്ളിൽ, വൈസ് പ്രസിസഡൻറ് സി.എച്ച് സീനത്ത് എന്നിവർ സന്ദർശിച്ചു.വെള്ളിയാഴ്ച രാത്രി മുതൽ മലയോരത്ത് കനത്ത മഴയാണ് പെയ്യുന്നത്.

Post a Comment

Previous Post Next Post