സർക്കാർ ഹയർ സെക്കന്ററി സ്‌കൂള്‍ അധ്യാപകരുടെ 2025-26-ലെ ഓണ്‍ലൈൻ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട താല്‍ക്കാലിക പട്ടിക (പ്രൊവിഷണല്‍ ലിസ്റ്റ്) www.dhsetransfer.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.
ലിസ്റ്റിന്മേല്‍ പരാതികള്‍ മെയ് 24 നകം dhsetransfer@kite.kerala.gov.in എന്ന ഇ-മെയിലില്‍ സമർപ്പിക്കണം. മെയ് 31 നകം ട്രാൻസ്ഫർ പ്രക്രിയ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങള്‍ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ നടന്നുവരികയാണ്.പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യാൻ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും അവ കൃത്യമാക്കാത്തതുമൂലം അധ്യാപകരുടെ സേവന കാലയളവ് ലിസ്റ്റില്‍ കുറവായി കാണുന്നുവെങ്കില്‍ അത്തരം പരാതികള്‍ ഇനി പരിഗണിക്കില്ല. പരിരക്ഷിതം, മുൻഗണന, അനുകമ്ബാർഹം വിഭാഗത്തില്‍ തെറ്റായ വിവരങ്ങളും രേഖകളും നല്കി ആനുകൂല്യം പറ്റുന്നവർ ലിസ്റ്റിലുണ്ടെങ്കില്‍ അതിനെതിരെ മറ്റുളളവർക്കും പരാതി നല്‍കാം. പ്രിൻസിപ്പല്‍മാർ ഫോർവേഡ് ചെയ്ത മുൻഗണനാ വിഭാഗത്തിലെ അപേക്ഷകള്‍ മതിയായ രേഖകള്‍ ഇല്ല എന്ന് പിന്നീട് കണ്ടെത്തിയാല്‍ ആ വിഭാഗത്തില്‍ നിന്ന് അവരെ മാറ്റും.
8209 അപേക്ഷകളാണ് ജനറല്‍ ട്രാൻസ്ഫറിനായി ഈ വർഷം ലഭിച്ചത്. ഇതില്‍ 4694 അധ്യാപകർക്ക് മറ്റു സ്‌കൂളുകളിലേക്കും 3245 അധ്യാപകർ അവർ നിലവില്‍ ജോലി ചെയ്യുന്ന സ്‌കൂളുകളിലേയ്ക്കും പ്രൊവിഷണല്‍ ലിസ്റ്റ് പ്രകാരം ട്രാൻസ്ഫർ ലഭിച്ചിട്ടുണ്ട്. ഇതില്‍ 3607 അധ്യാപകർക്ക് അവരുടെ ഒന്നാമത്തെ ചോയ്‌സും 768 അധ്യാപകർക്ക് രണ്ടാമത്തെ ചോയ്‌സും ലഭിച്ചിട്ടുണ്ട്. 467 അധ്യാപകർക്ക് മൂന്നാമത്തെയും 316 അധ്യാപകർക്ക് നാലാമത്തേയും ചോയ്‌സുകള്‍ ലഭിച്ചു. അന്തിമ പട്ടികയില്‍ മാറ്റം വരാം.പരാതി പരിഹാര സമിതി
ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച് പരാതികള്‍ പരിശോധിക്കാനായി സർക്കാർ ഇതാദ്യമായി രൂപീകരിച്ച മൂന്നംഗ സമിതിയിലേക്ക് പരാതികള്‍ സമർപ്പിക്കാനുള്ള വിശദാംശങ്ങള്‍ പുറത്തിറക്കി. ഹെല്‍പ് ഡെസ്‌ക്, പരാതി പരിഹാര ഇ-മെയില്‍ തുടങ്ങി നിലവിലുള്ള സംവിധാനങ്ങളില്‍ പരാതി നല്കി തൃപ്തികരമല്ലെങ്കില്‍ മാത്രമാണ് സമിതിക്കായി പരാതികള്‍ നല്‍കേണ്ടത്.
നിശ്ചിത ഫോർമാറ്റില്‍ മതിയായ രേഖകളോടെ വേണം dhsecomplaints@kite.kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതികള്‍ നല്‍കേണ്ടത്. ലഭിക്കുന്ന പരാതികളുടെ സ്വഭാവമനുസരിച്ച് ആവശ്യമെങ്കില്‍ പരാതിക്കാരന് നേരിട്ടോ ഓണ്‍ലൈൻ വഴിയോ സമിതിയുടെ മുമ്ബാകെ ഹാജരാകാനും അവസരമുണ്ടാകും.
Post a Comment