മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. ആക്രമണത്തില്‍ യുവതിയുടെ ഒരു മകള്‍ക്ക് പരിക്ക്: മറ്റൊരു മകളെ കാണാനില്ല


മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ യുവതിയുടെ ഒരു 14 വയസുള്ള മകള്‍ക്ക് വെട്ടേറ്റിട്ടുണ്ട്. കഴുത്തിനും ചെവിയ്ക്കും വെട്ടേറ്റതായാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.
9 വയസുള്ള മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താൻ തിരച്ചില്‍ നടക്കുകയാണ്. കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.ഭർത്താവ് സുധീഷുമായി പിരിഞ്ഞ് മറ്റൊരാള്‍ക്കൊപ്പമായിരുന്നു പ്രവീണ താമസിച്ചിരുന്നത്. ഇയാളേയും ഇപ്പോള്‍ കാണാനില്ല.
കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. നാട്ടുകാരും പോലീസും ചേർന്നുള്ള തിരച്ചില്‍ നിലവില്‍ പുരോഗമിക്കുകയാണ്. വനത്തോട് ചേർന്നുള്ള പ്രദേശമാണ് അപ്പപ്പാറ. കനത്ത മഴയും തിരച്ചില്‍ ദുഷ്കരമാക്കുന്നുണ്ട്.

Post a Comment

Previous Post Next Post